അമ്മ ചെയ്തത് തെറ്റ്: സി.പി.എം ജനപ്രതിനിധികളെ പാർട്ടി തിരുത്തണം- മുരളീധരൻ
text_fieldsതിരുവനന്തപുരം: അമ്മ വിവാദത്തിൽ പ്രതികരണവും കെ. മുരളീധരൻ എം.എൽ.എ. അമ്മ യുടെ നടപടി തെറ്റാണെന്നും ജാമ്യത്തിൽ നിൽക്കുന്നയാളെ സി.പി.എം സ്വതന്ത്ര എം.പിയുടെയും രണ്ട് എം.എൽ.എമാരുടെയും നേതൃത്വത്തിൽ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും മുരളീധരൻ പറഞ്ഞു. അമ്മയിലെ ജനപ്രതിനിധികൾക്ക് ഉത്തതാരവാദിത്വങ്ങൾ ഉണ്ട്. പാർട്ടി ഇവരെ തിരുത്തണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ഇന്നു ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗയോഗത്തിന് വിളിക്കാത്തത് അധികപ്പറ്റാണെന്ന തോന്നൽ ഉള്ളത് കൊണ്ടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ല യോഗങ്ങളിലും മുൻ കെ.പി.സി.സി പ്രസിഡൻറുമാരെ വിളിക്കാറുണ്ട്. മുൻ പ്രസിഡൻറുമാർ എവിടെ അഭിപ്രായം പറയും. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വതന്ത്രത്തിന് എതിരാണ് ഇന്ന് യോഗത്തിന് ക്ഷണിക്കാതിരുന്ന നടപടി.
മുറിവുണക്കി മുന്നോട്ട് പോകേണ്ട പാർട്ടി ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. പാർട്ടിയിൽ പടലപിണക്കമോ ഗ്രൂപ്പ് ചർച്ചയോ വേണ്ട എന്നതുകൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ തെൻറ മണ്ഡലത്തിൽ മാത്രമേ പ്രവർത്തിക്കൂയെന്ന് കെ.പി.സി.സി പ്രസിൻറിനെ എഴുതി അറിയിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.