ഗോവിന്ദന്‍റെ ആരോപണം കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിൽ എത്തിച്ചെന്ന് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കെ. സുധാകരനെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണം കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിൽ എത്തിച്ചെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സുധാകരനെതിരെ മൊഴിയുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടത് പൊലീസ് അല്ലേയെന്നും ഗോവിന്ദന് എങ്ങനെ വിവരം കിട്ടിയെന്നും മുരളീധരൻ ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാൻ സി.പി.എം ഏത് ഹീനമാർഗവും സ്വീകരിക്കുന്നതിന്‍റെ തെളിവാണ് സുധാകരനെതിരായ ആരോപണം. കുറ്റപത്രത്തിൽ പേരില്ലാത്ത കെ.പി.സി.സി അധ്യക്ഷനെതിരെയാണ് പോക്സോ കേസുമായി എം.വി ഗോവിന്ദൻ രംഗത്തുവന്നത്.
വിധി വന്ന കേസിലാണ് സുധാകരനും ഉണ്ടെന്ന തരത്തിൽ പ്രതികരിച്ചത്. സുധാകരന്‍റെ സാന്നിധ്യം ഉണ്ടെന്ന തരത്തിൽ പെൺകുട്ടി പറഞ്ഞിരുന്നുവെങ്കിൽ അത് അന്വേഷിക്കേണ്ടത് പ്രതിപക്ഷമല്ല. പറയാത്ത പേര് പറഞ്ഞെന്ന് ഗോവിന്ദന് എങ്ങനെ മനസിലായതെന്നും മുരളീധരൻ ചോദിച്ചു.
സംസ്ഥാന സർക്കാറിനെ വിമർശിച്ചാൽ ഏത് വൃത്തിക്കെട്ട മാർഗവും സ്വീകരിക്കുമെന്നതിന്‍റെ ഉദാഹരമാണിതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.