പിണറായിയുടെ നിലപാട് മോഹന്‍ ഭാഗവതിന്‍റെ നിലപാടിനെക്കാള്‍ അപകടകരം- കെ. മുരളീധരൻ
text_fieldsകോഴിക്കോട് : മതങ്ങളെ തമ്മില്‍ തല്ലിച്ച് അധികാരത്തില്‍ തുടരാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാരണയെന്നും ഇത് മോഹന്‍ ഭാഗവതിന്‍റെ നിലപാടിനെക്കാള്‍ അപകടകരമാണെന്നും കെ. മുരളീധരന്‍ എം പി. കേന്ദ്ര , കേരള സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ ബഹുജന ധർണയുടെ ജില്ലാ തല ഉദ്ഘാടനം ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം മത സംഘടനകള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്താന്‍ ചിലര്‍ കടന്നു കയറിയെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറയുന്നു. എന്നാലത് ജമാഅത്തെ ഇസ്ലാമിയെന്നാണ് പറയുന്നത്. എസ്.ഡി.പി.ഐയെ വിമര്‍ശിക്കാന്‍ പക്ഷേ വിജയരാഘവന് കരുത്തില്ലെന്നും മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍ , പി.എം.കോയ, യു. വി ദിനേശ് മണി, അഡ്വ.എം രാജന്‍ , പി.എം അബുദു റഹിമാന്‍, സി. ബീരാന്‍ കുട്ടി, എന്‍ ഷെറില്‍ ബാബു , പി. മമ്മത് കോയ, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, പി.ടി ജനാര്‍ദ്ദനന്‍, കെ.വി സുബ്രഹ്മണ്യന്, വി. അബ്ദുള്‍ റസാക്ക്, പി.വി മോഹന്‍ലാല്‍, കെ. ഇസ്മായില്‍, എന്‍.വി ബാബുരാജ്, പ്രമീള ബാലഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.