Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി യോഗത്തിൽ കെ.മുരളീധരൻ പ​ങ്കെടുത്തില്ല

text_fields
bookmark_border
കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി യോഗത്തിൽ കെ.മുരളീധരൻ പ​ങ്കെടുത്തില്ല
cancel

തിരുവനന്തപുരം: കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി യോഗത്തിൽ കെ.മുരളീധരൻ എം.പി പ​ങ്കെടുത്തില്ല. യോഗം മുരളീധരൻ ബഹിഷ്​കരിച്ചുവെന്നാണ്​ സൂചന. ​കോൺഗ്രസ്​ നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന ​പാർട്ടി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

എല്ലാ ഡി.സി.സികളിലും അഴിച്ചുപണിയുണ്ടാകുമെന്ന്​ സുധാകരൻ അറിയിച്ചു. ജംബോ കമ്മിറ്റികൾ ഇത്തവണയുണ്ടാവില്ല. പാർട്ടി നിർവാഹക സമിതിയിൽ 51 അംഗങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ഗ്രൂപ്പ്​ പരിഗണനകൾ ഉണ്ടാവില്ലെന്ന സൂചനയും കെ.സുധാകരൻ നൽകിയിട്ടുണ്ട്​.

അതേസമയം, ജനപ്രതിനിധികൾക്ക്​ പാർട്ടി പദവികൾ നൽകരുതെന്ന്​ പി.ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു. നിർവാഹക സമിതിയിലെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറക്കാനാകുമോയെന്ന്​ വി.എം സുധീരൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.Muralidharan
News Summary - K Muraleedharan did not participate in the KPCC political affairs committee meeting
Next Story