കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്കില്ല –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: വി.എം. സുധീരൻ രാജിവച്ച ഒഴിവിൽ കെ.പി.സിസി പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. പുതിയ കെ.പി.സി.സി പ്രസിഡൻറിനായി ഇരുഗ്രൂപ്പുകളിലും ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് മുൻ അധ്യക്ഷൻ കൂടിയായ മുരളീധരെൻറ പ്രതികരണം.
കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പുതിയ ഒരാൾ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഗ്രൂപ്പിന് അതീതമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് യാഥാർഥ്യമാണങ്കിലും അത് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ യു.പിയിലെ സ്ഥിതിയായിരിക്കും കേരളത്തിൽ. പാർട്ടി രക്ഷപ്പെടണമെങ്കിൽ ശക്തമായ നേതൃത്വം വേണം.
വി.എം. സുധീരൻ പാർട്ടിയെ ചലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില തിരിച്ചടികൾ ഉണ്ടായി. ഒരിക്കൽ ഈ സ്ഥാനത്ത് ഇരുന്നതാണ്. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ചർച്ചകൾ തുടങ്ങുമെന്നും താൽക്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.