മദ്രസ അധ്യാപകെൻറ കൊല: പൊലീസ് ഭാഷ്യം ക്രൂരമായ തമാശയെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കാസർകോെട്ട മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ പ്രതികൾ മദ്യ ലഹരിയിലായിരുന്നെന്ന പൊലീസ് ഭാഷ്യം ക്രൂരമായ തമാശയാണെന്ന് കെ. മുരളീധൻ എം.എൽ.എ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാസർഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തിയതെന്നും വിഷയം ഇത്ര ഗുരുതരമായിട്ടും ദുർബലമായ വകുപ്പുകൾ ചാർത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം
കാസർഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തിയത്. വിഷയം ഇത്ര ഗുരുതരമായിട്ടും ദുർബലമായ വകുപ്പുകൾ ചാർത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്.
ഒരു മസ്ജിദിൽ അതിക്രമിച്ചു കയറി ഒരു മദ്രസ്സ അധ്യാപകനെ 25 ലധികം വെട്ടുകൾ വെട്ടി കൊത്തി നുറുക്കിയ പ്രതികൾ വെറും മദ്യാസക്തിയിലാണ് ഈ കൊലപാതകം ചെയ്തതെന്ന പോലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണ്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘ് പരിവാർ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസൽ വധക്കേസിലും ഇപ്പോൾ കാസർഗോഡ് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം തുറന്നെതിർക്കാൻ മുന്പിലുണ്ടാവും.
മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്‌താൽ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കിൽ അത് തിരുത്തണം. ഈ കേസുകൾ അട്ടിമറിക്കാതെ നോക്കുകയാണ് സംഘ് ക്രിമിനലുകൾക്ക് എതിരെ ചെയ്യേണ്ട ഫലപ്രദമായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.