ഭാരവാഹികൾ കൂടിയത് കൊണ്ട് സംഘടന ശക്തിപ്പെടില്ല -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കൂടിയത് കൊണ്ട് സംഘടന ശക്തിപ്പെടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മു രളീധരൻ എം.പി. ഭാരവാഹികളുടെ എണ്ണം കുറയുന്നതാണ് സംഘടനക്ക് എപ്പോഴും നല്ലത്. എം.പിമാർക്കും എം.എൽ.എമാർക്കും ധാരാളം ജ ോലികളുണ്ട്. എം.പിമാർക്ക് പാർലമെന്‍റ് സമ്മേളനത്തിലും കമ്മിറ്റികളിലും പങ്കെടുക്കേണ്ടതുണ്ട്. സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയാനുള്ള താൽപര്യം പാർട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എയും മന്ത്രിയും കെ.പി.സി.സി ഭാരവാഹികളും ആകാൻ ഒരുകൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടികളും വെള്ളം കോരികളും ആകുന്ന രീതിയോട് യോജിപ്പില്ല. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് കാലം തെളിയിക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും മുരളീധരൻ വ്യക്കമാക്കി.
പൗരത്വ വിഷയം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ലെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത്. പൗരത്വ സമരത്തിൽ സജീവമാകൻ കഴിയാത്തത് പുനഃസംഘടന വൈകുന്നത് മൂലമാണ്. വിവാദ നിയമത്തിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും ശക്തമായ പ്രകടനം കാഴ്ചവെച്ചത് കോൺഗ്രസ് പാർട്ടിയാണ്. പഞ്ചാബ് അടക്കമുള്ള നിയമസഭകൾ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.