ആർ.എസ്.എസുകാർ എൽ.ഡി.എഫിന് വോട്ട് മറിച്ചു -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് എൽ.ഡി.എഫിന് വോട്ടുകൾ മറിച്ചുവെന്ന് കെ. മുരളീധരൻ എം.പി. ജാതി-സമുദായ വോട്ടു കൾ ലഭിച്ചില്ലെന്നാണ് ആരോപണം. കടകംപള്ളി സുരേന്ദ്രൻ പല ഈഴവ കുടുംബങ്ങളിലും പോയി പച്ചക്ക് ജാതി പറഞ്ഞാണ് വോട്ട് ചോ ദിച്ചത്. ആർ.എസ്.എസുകാർ സംഘടിതമായി വോട്ട് മറിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
വിശ്വാസകാര്യത്തിൽ ശരിയായ നിലപാട് എടുത്തതിനാലാണ് എൻ.എസ്.എസ് യു.ഡി.എഫിനൊപ്പം നിന്നത്. ഹൈന്ദവ സംഘടനയായ എൻ.എസ്.എസ് ഹിന്ദു വർഗീയതക്കെതിരായ നിലപാട് സ്വീകരിച്ചത് ഇപ്പോൾ ആരും കണ്ടില്ലെന്ന് നടിക്കുന്നു. എൻ.എസ്.എസിന്‍റെ മതേതര നിലപാട് ആർ.എസ്.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പുരോഗമനം പ്രസംഗിക്കുന്ന ഇടതുപക്ഷം എൻ.എസ്.എസിനെ തള്ളി ആർ.എസ്.എസിനെ ഉൾകൊണ്ടത് ഇക്കാരണത്താലാണ്. ഇതിന്‍റെ താൽകാലിക വിജയമാണ് വട്ടിയൂർക്കാവിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫിനെ തുണച്ച പരമ്പരാഗത വോട്ടർമാരിലും മനംമാറ്റമുണ്ടായി. അക്കാര്യം പരിശോധിച്ച് ഭാവിയിൽ പരിഹാരമുണ്ടാക്കും. എന്നാൽ അനുകൂലിക്കാത്തവരെ ചീത്ത പറയുന്നതല്ല കോൺഗ്രസിന്‍റെ നയം. അതേസമയം, പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.