ആരിഫ്ഖാൻ ഗവർണറല്ല, മോദിയുടെ ഏജൻറ് മാത്രം -കെ മുരളീധരൻ
text_fieldsതിരുവനന്തപുരം: ആരിഫ്ഖാൻ കേരളത്തിെൻറ ഗവർണറല്ല, മോദിയുടെ ഏജൻറും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്ന് കെ മു രളീധരൻ എം.പി. തുടർച്ചയായ 30 മണിക്കൂർ രാജ്ഭവൻ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗര ത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ്ഖാൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിെൻറ ഏജൻറ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്.
പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ്ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിെൻറ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.