മന്ത്രി ജലീൽ ചെയ്ത കുറ്റം മറയ്ക്കാൻ മതഗ്രന്ഥത്തെ കൂട്ടുപിടിക്കരുത് -കെ. മുരളീധരൻ
text_fields
കോഴിക്കോട്: സ്വർണ കടത്ത് കേസിൽ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ജലീൽ ചെയ്ത കുറ്റം മറയ്ക്കാൻ മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
ജലീലിനെ പുറത്താക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. സ്വർണകടത്ത് കേസിൽ സി.ബി.ഐ അന്വേഷണം നടത്തണം. ഇതിലൂെട മുഖ്യമന്ത്രിയുടെ പങ്കും പുറത്തു കൊണ്ടുവരാൻ സാധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ഒക്ടോബറിന് ശേഷമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ശ്രമിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രശ്നമില്ലെങ്കിൽ സ്കൂളുകൾ തുറക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളോട് ധിക്കാരം കാട്ടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. പെട്ടിമുടിയിലെ സാധാരണ തൊഴിലാളികളെ കാണാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും മുരളീധരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.