മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജ് വിവാദമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മരംമുറി കേസിൽ ഇ.ഡി അന്വേഷണം ഒഴിവാക്കാൻ കൊടകര കുഴൽപ്പണ കേസിൽ വിട്ടുവീഴ്ച ചെയ്യാനാണ് സർക്കാർ നീക്കം.
മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ അവസ്ഥയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കോളജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴത്തെ സമൂഹത്തിന് താൽപര്യമില്ല. ഇങ്ങോട്ട് വാചകകസർത്തുമായി വന്നാൽ അതേ രീതിയിൽ മറുപടി നൽകും. എന്നാൽ, കയ്യാങ്കളി കോൺഗ്രസിന്‍റെ ശൈലിയല്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.