പ്രചാരണസമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരൻ രാജിവെച്ചു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രചാരണസമിതി അധ്യക്ഷസ്ഥാനം കെ. മുരളീധരൻ രാജിെവച്ചു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുെന്നന്ന ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കാര്യം അറിയിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കത്ത് നൽകിയത്.
സംസ്ഥാനത്തുവേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതും അതൃപ്തി മൂലമാണ്.
കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണ സ്ഥിരംസമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനമടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരെൻറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.