ഭക്തരായ സ്ത്രീകൾ ശബരിമലയിൽ വരില്ലെന്ന് മുരളീധരൻ
text_fieldsതിരുവനന്തപുരം: ഭക്തരായ സ്ത്രീകൾ ശബരിമലയിൽ വരുമെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അവർ വന്നാലും തൊഴാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം അറിയിച്ചു.
വിധി നടപ്പാക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് കോടതിയെ അറിയിക്കണം. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള ദുഷ്ടലാക്ക് മുഖ്യമന്ത്രിക്കുണ്ട്. മത സ്ഥാപനങ്ങളിൽ കോടതി ഇടപെടരുതെന്ന നിയമം കൊണ്ട് വരാൻ ബി.ജെ.പി തയാറുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
ശബരിമലയിലെ വിശ്വാസങ്ങൾക്ക് യുഗാന്തരങ്ങൾ പഴക്കമുണ്ട്. ആചാരങ്ങളിലെ മാറ്റങ്ങൾ തീരുമാനിക്കേണ്ടത് മതപരമായ ചടങ്ങുകളിലൂടെയാണ്. ഇക്കാര്യത്തിൽ ഇടപെടേണ്ടത് കേന്ദ്ര സർക്കാറാണ്. മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. ഈ വിധിയുടെ മറവിൽ ഇസ് ലാം മതവിശ്വാസവും ചോദ്യം ചെയ്യപ്പെട്ടേക്കാം. ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെ ശാസിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബ്രുവറി ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇതിനെതിരെ കോൺഗ്രസ് ഏതറ്റം വരേയും പോകും. വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ എന്തും പറയാമെന്ന രീതി അംഗീകരിക്കില്ല. ശുദ്ധജലമില്ല പകരം ബിയർ തരാമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.