Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരം കലക്കാൻ...

പൂരം കലക്കാൻ എ.ഡി.ജി.പി അജിത് കുമാർ സഹായിച്ചെന്ന് കെ. മുരളീധരൻ; ജുഡീഷ‍്യൽ അന്വേഷണം വേണം

text_fields
bookmark_border
K Muraleedharan, Thrissur Pooram
cancel

കൊല്ലം: പൂരം കലക്കിയതിനെ കുറിച്ച്​ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ്​ കെ. മുരളീധരൻ. കൊല്ലത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കമീഷണർ വിചാരിച്ചാൽ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിന്​ പിന്നിൽ എ.ഡി.ജി.പി അജിത്​ കുമാറിന്‍റെ വ്യക്​തമായ കൈകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചത്തത്​ കീചകനെങ്കിൽ കൊന്നത്​ ഭീമൻ എന്നതുപോലെ, എ.ഡി.ജി.പി അത്​ ചെയ്​തെങ്കിൽ പിണറായി വിജയനും അതിൽ പങ്കുണ്ട്​. സുരേഷ്​ ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്​ പൂരം കലക്കിയത്​. പൂരം നടന്ന ഒറ്റ രാത്രി കൊണ്ടാണ്​ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കപെട്ടത്​. അതുവരെ താനും സുനിൽ കുമാറും തമ്മിലായിരുന്നു മൽസരമെന്നും മുരളീധരൻ പറഞ്ഞു.

ചിത്രത്തിൽ പോലുമില്ലാതിരുന്ന സുരേഷ്​ ഗോപി മുന്നിലേക്ക്​ വന്നത്​ പൂരം സംഭവത്തിലൂടെയാണ്​. അജിത്​ കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ്​ വേണ്ടത്​. എ.ഡി.ജി.പിയെ സ്ഥാനത്ത്​ നിലനിർത്തി അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്​ഥരെ കൊണ്ട്​ ഇക്കാര്യം അന്വേഷിപ്പിക്കുന്നത്​ പ്രഹസനമാണന്നും മുരളീധരൻ വ്യക്​തമാക്കി.

ഏപ്രിൽ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രിൽ 17ന് രാവിലെ തന്നെ ഇക്കാര്യം താൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താൻ ഉറച്ച് വിശ്വസിക്കുകയാണ്. സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കൽ. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ പറഞ്ഞു.

പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഡീൽ ആണെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ പൂരം കലക്കിയത്​ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി. ഹൈക്കോടതിയിൽ അഭിഭാഷകനായ വി.ആർ. അനൂപാണ്​ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പി.വി. അൻവറിന്‍റെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanThrissur PooramMR Ajith Kumar
News Summary - K Muraleedharan said ADGP Ajith Kumar helped to mess up Thrissur Pooram
Next Story