തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ; ‘ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രി’
text_fieldsതൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന ആരോപണവുമായി കെ.മുരളീധരൻ രംഗത്ത്. ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്ത് വരണമെന്നാണ് യു.ഡി.എഫ് ആഗ്രഹിച്ചത്. സി.പി.എം ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നത് യാഥാർത്ഥ്യമാണ്.
തൃശൂരിൽ കള്ളവോട്ട് ചെയ്തത് ബി.ജെ.പിക്കാരാണ്. അതും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ് പരാതികൊടുത്തിരുന്നു. എന്നാൽ, ബി.എൽ.ഒമാർ തികച്ച അലംഭാവം കാണിക്കുകയായിരുന്നു. തൃശൂർ ഒരിക്കലും പണം കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇത്തവണ ബി.ജെ.പി അത്തരം ഏർപ്പാടും തുടങ്ങി.
നാളിതുവരെ പൊളിറ്റിക്കൽ ഫൈറ്റ് നടന്ന സ്ഥലമാണിത്. തൃശൂർ സംസ്കാരിക സ്ഥലസ്ഥാനമാണ്. ആ സംസ്കാരത്തിനു വിരുദ്ധമായിട്ട് പോകുന്നവരെ ശിക്ഷിക്കണമെന്നും മുരളീധരൻ പറഞ്ഞു. നഗരത്തിൽ കോൺഗ്രസിന്റെ വോട്ടിൽ കുറച്ച് ചോർച്ചയുണ്ടായിട്ടുണ്ട്. പിന്നെ, തേറമ്പിൽ രാമകൃഷ്ണൻ ഒരു സ്ഥാനാർഥിയെപോലെ തന്നെ രംഗത്തിറങ്ങി. അതിന്റെ മെച്ചം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. വോട്ടിങ് ശതമാനം കുറയാൻ പോളിംങ് ജീവനക്കാരുടെ പെരുമാറ്റം കൂടി കാരണമായെന്നും മുരളീധരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.