സമ്പത്തിനെ യു.ഡി.എഫ് എം.പിമാർ ബഹിഷ്കരിക്കും –കെ. മുരളീധരന്
text_fieldsകോഴിക്കോട്: കേരളത്തിെൻറ പ്രത്യേക ചുമതലയുള്ള ലെയ്സണ്‍ ഒാഫിസറായി നിയമിച്ച എ. സമ്പത്തിനെ യു.ഡി.എഫ് എം.പിമാര്‍ ബഹിഷ്കരിക്കുമെന്ന് കെ. മുരളീധരന് എം.പി. തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് എം.പിമാരെയും രാജ്യസഭ എം.പി എളമരം കരീമിനെയും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. അതിനാലാണ് സമ്പത്തിെൻറ നിയമനമെന്നും മുരളീധരന് കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം വാങ്ങാൻ എം.പിമാർക്ക് അറിയാം. എം.പിമാർക്കില്ലാത്ത കഴിവൊന്നും എ. സമ്പത്തിനില്ല. സംസ്ഥാന സർക്കാറിെൻറ പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചത് അംഗീകരിക്കാനാവില്ല. എം.പിമാരെ അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. എം.പിമാരുടെ യോഗം വിളിക്കാൻ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന സർക്കാറുമായി സഹകരിക്കണോ എന്ന് യു.ഡി.എഫ് എം.പിമാർ യോഗം ചേർന്ന് തീരുമാനിക്കും.
ശ്രീറാം വെങ്കിട്ടരാമനെ ഉടൻ സസ്പെൻഡ് ചെയ്യുകയും കർശന നടപടി സ്വീകരിക്കുകയും വേണം. തൃശൂരിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് വീഴ്ചപറ്റി. അഭിമന്യുവിെൻറ കൊലപാതകത്തിലും വീഴ്ച പ്രകടമായിരുന്നു. അഭിമന്യുവിെൻറ കൊല മുതൽ എസ്.ഡി.പി.ഐ പ്രവർത്തകരോട് പൊലീസിന് മൃദു സമീപനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.