ആർ.എസ്.എസിന് വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: പാലക്കാട്ട് മാനദണ്ഡങ്ങൾ ലംഘിച്ച് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയ സംഭവത്തിൽ ഇരട്ടച്ചങ്കെൻറ െപാലീസ് എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കെ. മുരളീധരൻ. കേസെടുത്താൽ രാജ്യത്താകമാനം ആർ.എസ്.എസ് പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇത്രയേയുള്ളോ ഇരട്ടച്ചങ്കെൻറ ധൈര്യം. ഒാരോ ദിവസവും ആർ.എസ്.എസിെൻറയും നരേന്ദ്ര മോദിയുടെയും ചെരിപ്പ് നക്കുകയാണ് മുഖ്യമന്ത്രിയെന്നും മുരളീധരൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെ മഹിള കോൺഗ്രസ് നടത്തിയ സെക്രേട്ടറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന് വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. തിരുവനന്തപുരത്ത് ആർ.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ വിളിപ്പിച്ചേപ്പാൾ ഇരട്ടച്ചങ്കന് മുട്ടുവിറച്ചു. ദലിത്പീഡന വിഷയത്തിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ഒട്ടും വ്യത്യാസമില്ലെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. മോദി കോർപറേറ്റുകൾക്കുവേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ പിണറായി ആലപ്പുഴയിലെയും േകാഴിക്കോെട്ടയും രണ്ട് കോടീശ്വരന്മാർക്കുവേണ്ടി നിലകൊള്ളുകയാണ്. തീപിടിച്ച വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുേമ്പാൾ മുതലാളിമാരെ സഹായിക്കുന്നതിൽ രണ്ട് സർക്കാറുകളും മത്സരിക്കുകയാണ്. സാധാരണ ജൂൺ മാസത്തിൽ ആരംഭിക്കുന്ന ഒാണച്ചന്തകൾ ഇൗ വർഷം ഇനിയും തുടങ്ങിയിട്ടില്ല. കൺസ്യൂമർഫെഡ് നാഥനില്ലാക്കളരിയാണ്. ആന്ധ്രയിൽനിന്ന് അരി എത്തിക്കുന്നതിലും സർക്കാർ പൂർണ പരാജയമാണ്. നിയമസഭയെപ്പോലും തറ രാഷ്്ട്രീയത്തിെൻറ വേദിയാക്കിമാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, അഡ്വ. ഫാത്വിമ, സുധാകുര്യൻ, ശാന്താജയറാം, വഹീദ, ലതാനായർ, ഉഷാനായർ, ഉഷാകുമാരി, തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.