യൂനിവേഴ്സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റണം –കെ. മുരളീധരന്
text_fieldsകോഴിക്കോട്: ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി മാറിയ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റുകയാണ് ഏകപരിഹാരമെന്ന് കെ. മുരളീധരന് എം.പി കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോളജ് കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപിക്കണം.
1980 മുതൽ കോളജിെൻറ പ്രവർത്തനം താളംതെറ്റിത്തുടങ്ങി. എസ്.എഫ്.ഐ മാത്രമുള്ള കാമ്പസിൽ വേറെ ആരെയും കുത്താൻ കിട്ടാത്തതുകൊണ്ടാണ് കൂടെയുള്ളവരെ കുത്തിയത്. എസ്.എഫ്.ഐയിലെ സമാധാന പ്രേമികൾക്കുപോലും അവിടെ ജീവിക്കാൻ കഴിയുന്നില്ല.
മുഖ്യമന്ത്രി ‘ഡാഷ്’ പറയുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ജയം നേടിയിട്ടുണ്ട്. വടകര എം.പിയായ തന്നെ പലപ്പോഴും സി.പി.എം പല പരിപാടികളിൽനിന്നും ഒഴിവാക്കുകയാണ്. അമൃത് പദ്ധതിയിലെ ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.