കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കലക്ടർ, കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്ന് മുരളീധരൻ
text_fieldsകോഴിക്കോട്: വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിനാലാണ് ടെസ്റ്റ് നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചത്.
കെ. മുരളീധരനും അദ്ദേഹത്തിന്‍റെ ഡ്രൈവർക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് കലക്ടർ നിർദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം കെ. മുരളീധരൻ എം.പി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതൽ ഡോക്ടർ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.
എന്നാല്‍ താന്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് പോയ ശേഷം വന്ന വ്യക്തിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുരളീധരന്‍ വ്യാഴാഴ്ച ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
‘പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാന്‍ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്. ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്‍റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാന്‍ ഞാന്‍ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്). ഞാന്‍ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്’ മുരളീധരന്‍ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.