ലോക്നാഥ് ബെഹ്റ പരാജയപ്പെട്ട ഡി.ജി.പി -കെ. മുരളീധരൻ
text_fieldsതിരുവന്തപുരം: കേരളത്തിെൻറ ചരിത്രത്തിൽ ലോക്നാഥ് ബെഹ്റയെ േപാലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടില്ല െന്ന് കെ.മുരളീധരൻ എം.പി. ബെഹ്റ സി.പി.എമ്മിെൻറ ചട്ടുകമായാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. p>
ബെഹ്റ പറയുന്ന വാക്കിന് ഒരുവിലയുമില്ല. സി.പി.എം പറയുന്നതിനടിയിൽ ഒപ്പുവെക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം മാ റി. പൊലീസ് ഇന്ന് ആരുടെയും നിയന്ത്രണത്തിലല്ല. ഇന്നത്തെ ക്രിമനൽ നാളത്തെ പൊലീസ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിെൻറ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ വിമർശനത്തിൽ തെറ്റില്ല. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയേക്കാൾ തരംതാഴ്ന്ന പ്രവർത്തികളാണ് ബെഹ്റയുടേത്. ഡി.ജി.പിക്കെതിരെ പ്രസ്താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കുന്ന സർക്കാർ തനിക്കെതിരെയും കേസെടുക്കണമെന്ന് മുരളീധരൻ പറഞ്ഞു.
പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.