നേമത്തേക്ക് മുരളി? ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു
text_fieldsകോഴിക്കോട്: നേമത്ത് കെ. മുരളീധരൻ എം.പി സ്ഥാനാർഥിയായേക്കും. സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ശനിയാഴ്ച രാത്രി നടത്തിയ അനൗപചാരിക ചർച്ചയിലാണ് ധാരണ. നേമത്ത് മുരളിയെ സ്ഥാനാർഥിയാക്കണമെന്ന് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. തുടർന്ന് മുരളീധരനെ ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
നേരത്തേ തന്നെ മുരളി മത്സര സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ ലോക്സഭാംഗമാണെങ്കിലും പ്രത്യേക ഇളവ് നൽകി അദ്ദേഹത്തെ കളത്തിലിറക്കുമെന്നാണ് സൂചന. മുരളിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ നിന്നുള്ള മറ്റ് ലോക്സഭാംഗങ്ങളുമായി നേതൃത്വം അനുരഞ്ജനമുണ്ടാക്കും. മറ്റ് ചില എം.പിമാരും ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന സാഹചര്യത്തിലാണ് അവരുമായി അനുനയത്തിന് നേതൃത്വം തയാറായത്.
ശക്തനായ സ്ഥാനാർഥിയെ ഇനി മത്സരിപ്പിക്കാതിരുന്നാൽ എതിർചേരി അത് പ്രചാരണായുധമാക്കിയേക്കുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നു. ഇൗ സാഹചര്യത്തിലാണ് ചർച്ച മുരളിയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.