വടകരയിലെ പരാജയം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സി.പി.എം വിലയിരുത്തല്‍
text_fieldsവടകരയില്‍ മുരളീരവം
കടത്തനാടിെൻറ മനസ്സില്‍ പൊടുന്നനെ താരോദയമാവുകയായിരുന ്നു യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകിയിട്ടും പര്യടനങ് ങളില്‍ ആവേശം നിറഞ്ഞുനിന്നു. ആദ്യ വരവില്‍തന്നെ വടകര ആവേശക്കടലിലാഴ്ത്തിയ സ്വീകരണ മാണ് നല്‍കിയത്. കണക്കുകളിൽ വടകര ഇടതിന് സ്വന്തം. പക്ഷേ, മുരളീധരന് എത്തിയതോടെ നി ഷ്പക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി. എൽ.ഡി.എഫ് പി. ജയരാജനെ സ്ഥാനാർഥിയാക്കി യതോടെ ആർ.എം.പി.ഐ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇത്, യു.ഡി.എഫിന് മുതല്ക്കൂ ട്ടായി. ഒപ്പം വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയും ഗുണംചെയ്തു. അക്രമ രാഷ്ട്രീയം തെരഞ്ഞെട ുപ്പ് വിഷയമാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളില ്നിന്ന് എൽ.ഡി.എഫ് പ്രതീക്ഷിച്ച വോട്ട് നേടാന്‍ കഴിയാത്തത് തിരിച്ചടിയായി. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം പാളിയെന്നാണ് പൊതു വിലയിരുത്തൽ. എല്‍.ജെ.ഡി തിരിെച്ചത്തിയതായിരുന്നു എല്‍.ഡി.എഫിെൻറ പ്രധാന പ്രതീക്ഷ. 70,000 വോട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, 35,000 മാത്രമാണുള്ളത്. ഇതില്‍, മുന്നണിമാറ്റം ഉള്‍ക്കൊള്ളാത്തവര്‍ ഏറെ.
വടകര: പാര്‍ലമെൻറ് മണ്ഡലത്തിലെ വോട്ടെണ്ണലില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് കൂട്ടാതെ കെ. മുരളീധരന്‍. ആദ്യവസാനം കൃത്യമായി ലീഡ് നിലനിര്‍ത്താന്‍ മുരളീധരന് സാധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡൻറായ സാഹചര്യത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച വേളയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായത്. സ്ഥാനാർഥി പ്രഖ്യാപനശേഷം യു.ഡി.എഫ് മനസ്സുള്ളവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഒപ്പം ആര്‍.എം.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണണയും ലഭിച്ചതോടെ യു.ഡി.എഫിെൻറ ആത്മവിശ്വാസം ഏറി.
രാവിലെ എട്ടുമുതല്‍ വോട്ടെണ്ണലിന് കാതോര്‍ത്തവരെ ആവേശഭരിതരാക്കാന്‍ മുരളീധരന് കഴിഞ്ഞു. കുറ്റ്യാടി മണ്ഡലത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 1.19 ശതമാനം എണ്ണിയപ്പോള്‍തന്നെ 2,504 വോട്ടിെൻറ ലീഡ് നേടാൻ മുരളിക്ക് കഴിഞ്ഞു. 20 ശതമാനം കഴിഞ്ഞപ്പോള്‍ ലീഡ് 10,324 ആയി. 30 ശതമാനം കഴിഞ്ഞപ്പോള്‍ 14,751, 50 ശതമാനം കഴിഞ്ഞപ്പോൾ 41,882 എന്നിങ്ങനെ ലീഡ് ഉയർന്നു. പിന്നീട് താഴേക്ക് പോയില്ല. 65 ശതമാനം എണ്ണിക്കഴിഞ്ഞപ്പോൾള്‍ 52,261, 75 ശതമാനം കഴിഞ്ഞപ്പോൾ 63,873, 99 ശതമാനം കഴിഞ്ഞപ്പോൾ 83,744 എന്നിങ്ങനെയായിരുന്നു ലീഡ്.
ഈ സമയമാകുമ്പോഴേക്കും ഇടതുപക്ഷം തീര്‍ത്തും നിരാശയിലായിരുന്നു. കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളുടെ കരുത്തില്‍ വടകര പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫ് കരുതിയത്. വോട്ടെണ്ണലിെൻറ തുടക്കത്തില്‍ പി. ജയരാജന് കൃത്യമായി ലീഡ് കാണിച്ച കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങള്‍ പൊടുന്നനെ കീഴ്മേല്‍ മറിയുകയായിരുന്നു. 99 ശതമാനം വോട്ടെണ്ണിയപ്പോൾ കൂത്തുപറമ്പില്‍ 4,133 വോട്ടിെൻറ ലീഡ് സ്വന്തമാക്കാന്‍ കെ. മുരളീധരന് സാധിച്ചു. ഇതേസമയം, തലശ്ശേരിയില്‍ 11,469 വോട്ടിെൻറ ലീഡ് നേടാൻ ജയരാജന് കഴിഞ്ഞു. പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച തന്നെയാണ് പരാജയത്തിലേക്ക് വഴിതെളിച്ചതെന്നാണ് സി.പി.എമ്മിെൻറ പ്രാഥമിക വിലയിരുത്തല്‍.
യു.ഡി.എഫിെൻറ നെഞ്ചിടിപ്പ് കൂട്ടാതെ കെ. മുരളീധരന്

പേരാമ്പ്രയിലും മുരളീധരന് വൻ ലീഡ്
പേരാമ്പ്ര: മന്ത്രി ടി.പി. രാമകൃഷ്ണെൻറ മണ്ഡലമായ പേരാമ്പ്രയിൽ വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരെൻറ ലീഡ് 13204. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.പി. രാമകൃഷ്ണെൻറ ഭൂരിപക്ഷം 4101 ആയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ ഭൂരിപക്ഷം 15269 ആണ്. മണ്ഡലത്തിലെ നൊച്ചാട്, അരിക്കുളം, മേപ്പയൂർ ഒഴിച്ചുള്ള ഏഴ് പഞ്ചായത്തുകളിലും മുരളി ലീഡ് നേടി. യു.ഡി.എഫ് ഭരണത്തിലുള്ള തുറയൂർ, ചങ്ങരോത്ത് പഞ്ചായത്തുകളിലും ചെറുവണ്ണൂർ, കൂത്താളി, ചക്കിട്ടപാറ, കീഴരിയൂർ, പേരാമ്പ്ര പഞ്ചായത്തുകളിലും മുരളിക്ക് ഭൂരിപക്ഷമുണ്ട്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ വോട്ടുചോർച്ച ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.