വട്ടിയൂർക്കാവിൽ പത്മജയെ പരിഗണിക്കേണ്ടെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: താന്‍ എം.എൽ.എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിലേക്ക് സഹോദരിയായ പത്മജ വേണുഗോപാ ലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍ എം.പി. താന്‍ ഒഴിഞ്ഞ ഉടനെ കുടുംബത്തില്‍നിന്നുമൊരാള്‍ വട്ടിയൂര്‍ക ്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും സ്ഥാനാർഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്. അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
എൽ.ഡി.എഫിെൻറ കൈയിലുള്ള അരൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും. ഉപതെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് ഇതുവരെ മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും മത്സരിക്കണം. 15 തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ. രാജഗോപാലിെൻറ റെക്കോഡ് തകര്‍ക്കാനാണ് കുമ്മനം രാജശേഖരെൻറ ശ്രമമെന്നും മുരളീധരന്‍ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.