വീരേന്ദ്രകുമാറിേൻറത് യു.ഡി.എഫിനെ എല്ലാക്കാലത്തും ചതിച്ച പാരമ്പര്യം –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ അഭയം നല്കിയ യു.ഡി.എഫിനെ എല്ലാക്കാലത്തും ചതിച്ച പാരമ്പര്യമാണ് വീരേന്ദ്രകുമാറിേൻറതെന്ന് കെ. മുരളീധരന് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരു മുന്നണിയില്‍ തുടരുമ്പോള്‍ തന്നെ എതിര്‍മുന്നണിയുമായി കരാറുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്.
1979ല്‍ വീരേന്ദ്രകുമാര്‍ കണ്‍വീനറായിരുന്ന ഇടതുപക്ഷ ഏകോപനസമിതി പിരിച്ചുവിട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് എൽ.ഡി.എഫ് പ്രഖ്യാപനം നടത്തിയപ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയത് കെ. കരുണാകരനായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം യു.ഡി.എഫിനെ ചതിച്ച് വീേരന്ദ്രകുമാർ വീണ്ടും ഇടതുപക്ഷത്തോടൊപ്പം പോയി. 2009-ല്‍ കോഴിക്കോട് ലോക്സഭ സീറ്റ് നൽകാത്തതിനെത്തുടർന്ന് യു.ഡി.എഫിലെത്തിയപ്പോള്‍ കൃഷിവകുപ്പ് വിട്ടുനല്‍കി. അഞ്ച് വര്‍ഷക്കാലം സ്വന്തം സാമ്രാജ്യം പോലെ വകുപ്പ് സ്വന്തമാക്കിവെച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍ വാശിപിടിച്ചതാണ് നേമത്ത് സുരേന്ദ്രന്‍പിള്ളക്ക് സീറ്റ് നല്‍കിയത്. അതോടെ നേമത്തെ യു.ഡി.എഫിെൻറയും കോണ്‍ഗ്രസിെൻറയും സംഘടന സംവിധാനം പാടേ തകരുന്ന അവസ്ഥയുണ്ടായി. കെ.എം. മാണിയെയും ബാലകൃഷ്ണപിള്ളയെയും ആരും പുറത്താക്കിയിട്ടില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അവരാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.