ഹിന്ദുക്കളുടെ ഭൂമി ഹിന്ദുക്കള്‍ക്കേ വിൽക്കാവൂ എന്ന നിയമവും വന്നേക്കും –കെ. മുരളീധരന്
text_fieldsകോഴിക്കോട്: ഹിന്ദുവായ ഒരാള്‍ തെൻറ ഭൂമി ഹിന്ദുക്കള്‍ക്ക് മാത്രമേ വിൽക്കാവൂ എന്ന നിയമം വൈകാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നേക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് കെ. മുരളീധരന് എം.എൽ.എ. സ്ഥാവരജംഗമവസ്തുക്കള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ നമുക്ക് അവകാശമുണ്ടെങ്കിലും ഇത്തരം നിയമം വന്നാൽ അദ്ഭുതപ്പെടാനില്ല.
കശാപ്പ് നിരോധനത്തിെൻറ പശ്ചാത്തലത്തില്‍ കോഴിക്കോട് ഡി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയമായി എങ്ങനെയെല്ലാം മുതലെടുപ്പ് നടത്താമെന്നാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന ദുഃസ്ഥിതിയിലേക്കാണ് രാജ്യം എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.