താമസം രാജ്ഭവനിലെങ്കിലും ഗവർണറുടെ ജോലി ബി.ജെ.പി പ്രസിഡൻറിേൻറത്- മുരളീധരൻ
text_fieldsതിരുവനന്തപുരം: ഗവർണറുടെ താമസം രാജ്ഭവനിലാണെങ്കിലും ജോലി ബി.െജ.പി സംസ്ഥാന പ്രസിഡൻറിേൻറതാണെന്ന് കെ. മുരളീ ധരൻ എം.പി. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ഗവർണർ പറയുന്നത് തലകുലുക്കി കേട്ടിരിക്കാൻ സൗകര്യമില്ല. ഇൗ പോക്കാണെങ്കിൽ ഗവർണറുടെ ഇനിയുള്ള യാത്രകൾ അത്ര സുഗമമായിരിക്കില്ലെന്നും മുറിമൂ ക്കുമായി നാടുവിടേണ്ടി വന്ന തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെ ചരിത്രം അദ്ദേഹം പഠിക്കുന്നത് നന്നായിരിക്കുമെന്നും മുരളീധരൻ തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉലമ സംയുക്തസമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം പാസാക്കുന്ന നിയമം ഇവിടെ അനുസരിപ്പിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറയാൻ ഗവർണർ ഹെഡ്മാസ്റ്ററാണോ. മറ്റ് സ്ഥലങ്ങളിലെ പോലെ വീരവാദം അടിക്കുന്നത് ഇവിടെ നടക്കില്ല. അഭ്യാസം കാണിക്കാമെന്ന് കരുതരുത്. ജനം പ്രതികരിക്കും. സംസ്ഥാനത്തിെൻറ വികാരങ്ങൾ മാനിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പ്രമേയം പാസാക്കിയ എം.എൽ.എമാർ സമയം പാഴാക്കിയെന്നാണ് ഗവർണറുടെ വാദം. ജനങ്ങളുടെ വികാരം അറിയിക്കേണ്ടിടത്ത് അറിയിക്കാനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിയമസഭയിൽ ബില്ലവതരിപ്പിക്കാൻ മാത്രമേ ഗവർണറുടെ ഒപ്പിെൻറ ആവശ്യമുള്ളൂ. പ്രമേയം കൊണ്ടുവരാൻ ഇൗ മാന്യെൻറ ആവശ്യമില്ല. ആർ.എസ്.എസിെൻറ കരങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിച്ചില്ലെങ്കിൽ ചരിത്രം മാപ്പുതരില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നതിൽ സംശയമില്ല. ജനം തെരുവിലിറങ്ങിയത് കേന്ദ്രം ഭരിക്കുന്നവരുടെ കൈപൊള്ളിച്ചു. പലരുടെയും പരക്കംപാച്ചിൽ ഇതാണ് തെളിയിക്കുന്നത്. പാർലമെൻറ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യാമോ എന്ന് ചോദിക്കുന്നവരോട് ഭരണഘടനാവിരുദ്ധമായി പാർലെമൻറിന് നിയമം പാസാക്കാമോ എന്നാണ് മറുചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്. അർഷദ് അൽ ഖാസിമി കല്ലമ്പലം അധ്യക്ഷത വഹിച്ചു. അബ്ദുശ്ശുക്കൂർ അൽ ഖാസിമി, അർഷദ് മുഹമ്മദ് നദ്വി, മുജാഹിദ് ബാലുശ്ശേരി, എച്ച്. ഷഹീർ മൗലവി, സി.പി. മുഹമ്മദ് ബഷീർ, ഹാഷിം ഹദ്ദാദ് തങ്ങൾ, കരമന അഷ്റഫ് മൗലവി, അബ്ദുറഹ്മാൻ ബാഖവി, ഷിഫാർ കൗസരി, വിഴിഞ്ഞം സജൗദ് മൗലവി, അബ്ദുറഹ്മാൻ സഖാഫി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി എന്നിവർ സംബന്ധിച്ചു. പ്രസ്ക്ലബിന് സമീപം തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി മാർച്ച് ഫ്ലാഗ് ഒാഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.