ഗവർണർ മഹാരാജാവാണോ?, വി.ഡി. സതീശെൻറ നിലപാട് തള്ളി കെ. മുരളീധരൻ
text_fieldsകോഴിക്കോട്: വി.സി. മാരോട് പുറത്തുപോകാൻ പറയാൻ ഗവർണർ മഹാരാജാവാണോ? എന്ന ചോദ്യവുമായി കെ. മുരളീധരൻ എം.പി രംഗത്ത്. ഇതോടെ, ഗവർണറെ പിൻതുണച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് തള്ളുകയാണ് മുരളീധരൻ. ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് ശരിയല്ല. രാജി ആവശ്യപ്പെട്ട ഒൻപത് പേരിൽ ഏഴുപേരെയും നിയമിച്ചത് ഗവർണറാണ്. നിയമം പഠിക്കാതെയാണോ ഗവർണർ അന്ന്, നിയമനം നടത്തിയത്. ഗവർണറുടെ എല്ലാ നടപടികളും പിൻതുണയ്ക്കാൻ കഴിയില്ല. സർക്കാർ-ഗവർണർ പോരിൽ നടക്കുന്നത് തെരുവുയുദ്ധമാണ്.
സർവകലാശാലകളുടെ പരീക്ഷകൾ താളം തെറ്റുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിനു പുറത്തുപഠിക്കാൻ പോകുന്ന കുട്ടികളെ ഇതു ബാധിക്കും. രണ്ട് കൂട്ടരും ചെപ്പടിവിദ്യവും പിപ്പിടി വിദ്യയും അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കണം. രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റുണ്ടെത്തും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.