ഷിബു ബേബി ജോണിന് പിന്തുണ; മദ്യനയം മൂലമാണ് യു.ഡി.എഫ് തോറ്റതെന്ന് മുരളീധരന്‍റെ വിമർശം
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്‍റെ മദ്യനയത്തെ പരോക്ഷമായി വിമർശിച്ചും പുതിയ മദ്യനയത്തെ അനുകൂലിച്ച ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്‍റെ അഭിപ്രായത്തോട് യോജിച്ചും കെ. മുരളീധരൻ എം.എൽ.എ. യു.ഡി.എഫിന്‍റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് യു.ഡി.എഫ് എത്തിയതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. അതേസമയം, എൽ.ഡി.എഫിന്‍റെ മദ്യനയത്തിനെതിരെ യു.ഡി.എഫ് കാര്യമായ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യു.ഡി.എഫിന്‍റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇടത് സര്‍ക്കാറിന്‍റെ പുതിയ മദ്യനയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പിന്നാലെ എൽ.ഡി.എഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാറിന്‍റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നായിരുന്നു ഷിബു ബേബി ജോണ്‍ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.