വടകരയിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണം: പിന്നിൽ പി. ജയരാജനെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: വടകരയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി.ഒ.ടി. നസീറിന് നേരെയുണ്ട ായ കൊലപാതകശ്രമം ഇടതുസ്ഥാനാര്‍ഥിയുടെ അറിവോടെയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍.
സി.പി.എം സ്ഥാനാര്‍ ഥിയുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് നസീര്‍ പാർട്ടിയിൽനിന്ന് പുറത്തുപോയത്. സ്വതന്ത്രനായി മത്സരി ച്ചതിലുള്ള വൈരാഗ്യത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വടകരയില്‍ ഇടത് സ്ഥാനാര്‍ഥി ജയിച്ചാലും തോറ്റാലും ആക്രമണം ഉണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. ഇൻറലിജന്‍സ് റിപ്പോര്‍ട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ച ആർ.എം.പി പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണസാധ്യത നിലനിൽക്കുന്നു. യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന സൂചന വന്നതിനുപിന്നാലെ റീ പോളിങ്ങില്‍ പര്‍ദ ധരിക്കാന്‍ പാടില്ലെന്ന വാദവുമായി സി.പി.എം നേതാക്കള്‍ എത്തി.
സംഘ്പരിവാർ പോലും ആവശ്യപ്പെടാത്ത കാര്യമാണ് സി.പി.എം നേതാക്കള്‍ ഉന്നയിച്ചത്. വടകരയിൽ തെൻറ വിജയം ഉറപ്പാണ്. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ശക്തമായ സ്ഥാനാർഥിയെ യു.ഡി.എഫ് രംഗത്തിറക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.