സർക്കാർ മാപ്പുപറയണമെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ ചർച്ചെചയ്ത് തീരുമാനമെടുക്കുംമുമ്പ് സോളാർ അന്വേഷണ റിപ്പോർട്ടിെൻറ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർെക്കതിരെ തിടുക്കത്തിെലടുത്ത നടപടിയിൽ സർക്കാർ മാപ്പുപറയണമെന്ന് കെ. മുരളീധരൻ. നിയമസഭയെ നോക്കുകുത്തിയാക്കി. എല്ലാ കീഴ്വഴക്കങ്ങളും കാറ്റിൽപറത്തി. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇത്രയേറെ മോശമായി കൈകാര്യംചെയ്ത മുഖ്യമന്ത്രി മാപ്പുപറയാനും ചെയ്ത തെറ്റ് തിരുത്താനും തയാറാകണം. നിയമസഭ വിളിച്ചുചേർക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയനിയമനം നേടിയ അഡ്വക്കറ്റ് ജനറലിെൻറയും അഡീഷനൽ അഡ്വക്കറ്റ് ജനറലിെൻറയും നിയമോപദേശം വാങ്ങിയാണ് മുൻ മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കുമെതിരെ ക്രിമിനൽ, ബലാത്സംഗക്കേസുകൾ ചുമത്താൻ തീരുമാനിച്ചത്. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തേടാൻ തയാറാകാത്തത് അദ്ദേഹത്തിൽ വിശ്വാസമില്ലാത്തതിനാലാണ്. അക്കാര്യം തുറന്നുപറയണം.
32 കേസുകളിലെ പ്രതിയായ ഒരാളുടെ മൊഴി വിശ്വസിച്ചാണോ നിഗമനങ്ങളെന്നും അറിയേണ്ടതുണ്ട്. മറ്റുള്ളവർ നൽകിയ മൊഴികൾ സ്വീകരിച്ചോ തള്ളിയോ എന്നും അറിയണം. സോളാർ തട്ടിപ്പിൽ സർക്കാറിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. പക്ഷേ, ജുഡീഷ്യൽ കമീഷെൻറ പേരിൽ നാലുകൊല്ലം കൊണ്ട് ഖജനാവിൽനിന്ന് ഏഴേകാൽ കോടി രൂപ ചെലവായി. ഇത് അൽപം കൂടുതലാണ്- മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.