സർക്കാരും ഗവർണറും മത്സരിക്കുന്നത് വിദ്യാർഥികളെ തോൽപ്പിക്കാനെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ സർക്കാരും ഗവർണറും അനുചിതമായ മത്സരത്തിലാണെന്നും ഇതിന്റെ ദോഷം വിദ്യാർത്ഥികൾക്കാണെന്നും കെ. മുരളീധരൻ എം.പി. ഉന്നത വിദ്യാഭ്യാസരംഗം അനിവാര്യമായ പതനത്തിലേക്ക് പോകുന്നുവെന്നും കേരളയൂനിവേഴ്സിറ്റി സ്റ്റാഫ് യൂനിയന്റെ അമ്പത്തിരണ്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരില്ല. വി.സിമാർ ഓടിനടന്നാണ് സർവകലാശാലകൾ ഭരിക്കുന്നത്. എല്ലാ സർവകലാശാലകളും മുടന്തിയാണ് നീങ്ങുന്നത്. അവശ്യവസ്തുക്കൾ പോലും നൽകാൻ കഴിയാത്ത സർക്കാർ നവകേരള സദസ് നടത്തി ജനങ്ങളെ പരിഹസിക്കുകയാണ്. കേരളത്തെ പാപ്പരാക്കിയ സർക്കാരിനെ ജനം പാഠം പഠിപ്പിക്കും എന്നും മുരളീധരൻ പറഞ്ഞു.
സ്റ്റാഫ് യൂനിയൻ പ്രസിഡന്റ് ഒ.ടി പ്രകാശ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി , എം. വിൻസെന്റ് എം.എൽ.എ കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ്. ബാബു സെറ്റോ ചെയർമാൻ ചവറ ജയകുമാർ യൂനിവേഴ്സിറ്റി സെനറ്റിലെ അംഗങ്ങളായ ഡോ. എ. എബ്രഹാം, അഹമ്മദ് ഫസൽ, മറിയം ജാസ്മിൻ എന്നിവരും സംസാരിച്ചു. യൂനിയൻ സെക്രട്ടറി എസ്. ഗിരീഷ് സ്വാഗതവും ട്രഷറർ പ്രേം ജിത്ത് കൃതഞ്ഞതയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.