Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. മുരളീധരൻ...

കെ. മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് എ.കെ. ബാലൻ; ‘കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് തെളിയിക്കണം’

text_fields
bookmark_border
K Muralidharan, AK Balan,
cancel

കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം എ.കെ. ബാലൻ. ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണം. കെ. കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

അതിൽ കോൺഗ്രസ് പ്രവർത്തകർ അതൃപ്തിയിലാണ്. കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്നും ബാലൻ പറഞ്ഞു. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കണം. ബി.ജെ.പിയിലേക്ക് പോയ പത്മജയെ സംബന്ധിച്ച് പറഞ്ഞത് തന്തയെ പറയിപ്പിച്ച മകൾ എന്നാണ്. ഇങ്ങനെ പറയാനൊന്നും സാധാരണ നിലയിൽ കോൺ​ഗ്രസിലാരും വളർന്നിട്ടില്ല.

രാഷ്ട്രീയമായി ഞങ്ങൾ ആക്രമിക്കാറുണ്ട്. പക്ഷേ ആ രൂപത്തിലുള്ള പ്രയോ​ഗമൊന്നും നടത്താറില്ല. ആ മനസ്സാക്ഷിക്കുത്താണ് കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പോവാൻ പോലും സാധിക്കാത്ത രൂപത്തിലേക്ക് മാറിയതെന്നും ബാലൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharanak balanbye electionCPM
News Summary - K Muralidharan should stay with the left, says AK Balan
Next Story