പത്മജക്കെതിരെ ആഞ്ഞടിച്ച് മുരളീധരൻ: ‘അച്ഛെൻറ ആത്മാവ് പൊറുക്കില്ല, ഇനി സഹോദരിയെന്ന ബന്ധം പോലുമില്ല’
text_fieldsകോഴിക്കോട്: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ. മുരളീധരൻ എം.പി രംഗത്ത്. പത്മജയുടെ തീരുമാനത്തോട് അച്ഛെൻറ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരൻ പറഞ്ഞു.
പത്മജയെ കിട്ടിയതുകൊണ്ട് ബി.ജെ.പിക്ക് കാൽക്കാശിെൻറ ഗുണം ചെയ്യില്ല. പത്മജക്ക് എന്നും കോൺഗ്രസ് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണ്. ചില വ്യക്‍തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ ഒരിക്കലും വർഗീയതയുമായി സന്ധിചെയ്തിട്ടില്ല. മതേതരമനസുള്ളവർക്കെല്ലം ഈ നീക്കം വേദനയുണ്ടാക്കുന്നതാണ്. വർക്ക് അറ്റ് ഹോമിലുള്ള പത്മജക്ക് പാർട്ടി മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കെ. കരുണാകരെൻറ അന്ത്യവിശ്രമസ്ഥലത്ത് സംഘികൾ നിരങ്ങാൻ അനുവദിക്കില്ല. പത്മജയുടെ ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും. പാർട്ടിക്കെതിരെ നിൽക്കുന്നത് ഇനി സഹോദരിയായാലും സന്ധിയില്ല. 52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാന്‍ എവിടെയും പരാതിപ്പെടാന്‍ പോയിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പത്മജ പറഞ്ഞ ഒരുകാര്യത്തിനും അടിസ്ഥാനമില്ല. ഇത്രയും വളര്‍ത്തിവലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. കോണ്‍ഗ്രസുവിട്ടുപോയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും എടുക്കാത്ത കാലത്ത് ബി.ജെ.പിയുമായി താന്‍ കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
ഇതിനിടെ, പത്മജക്ക് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നും തൃശ്ശൂരിൽ ഒരു വിഭാഗം ബോധപൂർവം തോൽപിക്കുകയായിരുന്നുവെന്നും ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. നിലവിൽ പത്മ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ പിന്തുണ നൽകും. ഞാനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നില്ല. ഡി.സി.സി ഓഫീസിൽ പോലും പോയിട്ടില്ല. പിന്നെ, കോൺഗ്രസ് വിടുകയെന്നത് പ്രയാസമുള്ള ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് വീട്ടിലിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ, ചില ബന്ധുക്കളും മറ്റും അഭിപ്രായപ്പെടുകയായിരുന്നു സാധ്യതകളുണ്ടെങ്കിൽ ഉപയോഗിക്കണമെന്ന്. അതനുസരിച്ച് നീക്കമാണ് പത്മജയുടെ ഭാഗത്തുനിന്നുള്ളതെന്നും വേണുേഗാപാൽ പറഞ്ഞു. പത്മ ചാലക്കൂടിയിൽ ഇത്തവണ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.