പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുൻ ലീഗ് നേതാവ്
text_fieldsമലപ്പുറം: ജില്ലയിൽ എൽ.ഡി.എഫിന് വളക്കൂറുള്ള മണ്ഡലമാണ് പെരിന്തൽമണ്ണ. 2016ൽ മുസ്ലിം ലീഗിന്‍റെ മഞ്ഞളാംകുഴി അലി 500ഓളം വോട്ടുകൾക്കാണ് സി.പി.എമ്മിലെ വി.ശശികുമാറിന്‍റെ കനത്ത വെല്ലുവിളിയെ മറികടന്നത്. ഇക്കുറിയും ശശികുമാർ തന്നെ മത്സര രംഗത്തെത്തും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മത്സരിക്കാനുള്ള നിയോഗം മുസ്ലിംലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായിരുന്ന കെ.പി മുഹമ്മദ് മുസ്തഫക്കാണ്.
മുസ്ലിംലീഗുമായി ഏതാനുംവർഷങ്ങളായി അകൽച്ചയിലായിരുന്ന കെ.പി മുസ്തഫ ദിവസങ്ങൾക്ക് മുമ്പ് ഇടതുപക്ഷത്തോടൊപ്പം ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഭരണമാണ് തന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചതെന്നായിരുന്നു മുസ്തഫ ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം മുസ്തഫ കോടികൾ മുടക്കി പെരിന്തൽമണ്ണ സീറ്റ് വിലക്കെടുത്തുവെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. സിറ്റിങ് എം.എൽ.എ മഞ്ഞളാംകുഴി അലി ഇക്കുറി പെരിന്തൽമണ്ണയിൽ നിന്നും പഴയ തട്ടമകമായ മങ്കടയിലേക്ക് മാറിയേക്കും. ലീഗിന്‍റെ യുവസ്ഥാനാർഥിയാകും പെരിന്തൽമണ്ണയിൽ മത്സരിക്കാനെത്തുക എന്നാണ് വിവരം. പെരിന്തൽമണ്ണ ലീഗിലെ അഭിപ്രായഭിന്നതകൾ പലകുറി മറനീക്കി പുറത്തെത്തിയതാണ് അലിയെ മണ്ഡലം വിടാൻ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.