കെ-ഫോൺ ഡിസംബറിൽ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും വേഗമേറിയ ഇൻറര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ^ഫോൺ പദ്ധതി ഇൗ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി. പദ്ധതിനിർവഹണത്തിന് ചുമതലപ്പെടുത്തിയ കൺസോർട്യത്തിലെ സ്ഥാപനമേധാവികളുമായി വിഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. ലോക്ഡൗണ്‍ മൂലം രണ്ടുമാസത്തോളം പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിലായിരുന്നു യോഗം.
1500 കോടി രൂപ ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇൻറര്‍നെറ്റ് ശൃംഖലയായിരിക്കും. കേരളത്തിലേക്ക് വ്യവസായനിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംരംഭം ഊര്‍ജം പകരും. സർക്കാറിന് കീഴിലെ കെ.എസ്.െഎ.ടി.െഎ.എൽ എന്ന കമ്പനിയും കെ.എസ്.ഇ.ബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ലൈനുകളിലൂടെയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപഭോക്താക്കളിലേക്ക് എത്തുക. പദ്ധതി സംബന്ധിച്ച് വൈദ്യുതി െറഗുലേറ്ററി അതോറിറ്റിക്ക് അഭിപ്രായവ്യത്യാസമുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ കെ.എസ്.ഇ.ബി വിശദീകരണം നൽകുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.