Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-ഫോൺ താളം...

കെ-ഫോൺ താളം തെറ്റുന്നു; അടിവരയിട്ട്​ പ്രോഗ്രസ്​ റിപ്പോർട്ടിലെ കണക്കുകൾ

text_fields
bookmark_border
K Phone
cancel

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ അ​വ​കാ​ശ വാ​ദ​ത്തോ​ടെ തു​ട​ങ്ങി​യ കെ-​ഫോ​ൺ പ​ദ്ധ​തി ല​ക്ഷ്യം ക​ണ്ടി​ല്ലെ​ന്ന്​ സ​മ്മ​തി​ച്ച്​ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ മൂ​ന്നാം ​​പ്രോ​ഗ്ര​സ്​ റി​പ്പോ​ർ​ട്ട്. ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും 2021ൽ ​പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​വു​മെ​ന്നാ​ണ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടാം സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് നാ​ലാം​വ​ർ​ഷ​ത്തി​​ലേ​ക്ക്​ ക​ട​ന്നി​ട്ടും പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ട്ടി​​ല്ലെ​ന്നാ​ണ്​ പ്രോ​ഗ്ര​സ്​ റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​ൻ എ​ന്ന അ​വ​കാ​ശ വാ​ദ​ത്തോ​ടെ​യാ​യി​രു​ന്നു പ​ദ്ധ​തി. ഒ​രു മ​ണ്ഡ​ല​ത്തി​ൽ 100 പേ​ർ​ക്ക്​ എ​ന്ന ക​ണ​ക്കി​ൽ 140 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 14,000 സൗ​ജ​ന്യ ക​ണ​ക്​​ഷ​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ഖ്യാ​പ​നം മാ​ത്ര​മ​ല്ല, ഉ​ദ്​​ഘാ​ട​ന വാ​ഗ്​​ദാ​നം പോ​ലും ന​ട​പ്പാ​യി​ല്ല. പ്രോ​ഗ്ര​സ്​ റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്ക്​ പ്ര​കാ​രം ഇ​തു​വ​രെ ന​ൽ​കി​യ സൗ​ജ​ന്യ ക​ണ​ക്​​ഷ​നു​ക​ളു​ടെ എ​ണ്ണം 5856 മാ​ത്ര​മാ​ണ്. സം​സ്ഥാ​ന​ത്ത്​ ​ആ​കെ സൗ​ജ​ന്യ ക​ണ​ക്​​ഷ​ന്​ അ​ർ​ഹ​ത​പ്പെ​ട്ട​വ​രാ​യി 20 ല​ക്ഷം കു​ടും​ബ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ​ത​ന്നെ ക​ണ​ക്കു​കൂ​ട്ട​ൽ.

സം​സ്ഥാ​ന​ത്തെ 30,000 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ക​ണ​ക്​​ഷ​ൻ എ​ത്തി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​​ച്ചെ​ങ്കി​ലും ല​ക്ഷ്യം ക​ണ്ട​ത്​ 21,311 ഓ​ഫി​സു​ക​ളി​ലും. നി​ര​ക്ക്​ നി​ശ്ച​യി​ച്ചു​ള്ള വാ​ണി​ജ്യ ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ‘എ​ന്റെ കെ- ​ഫോ​ൺ’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ചു​വെ​ന്നാ​ണ്​ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യ വാ​ണി​ജ്യ ക​ണ​ക്​​ഷ​നു​ക​ളു​ടെ ക​ണ​ക്കു​ക​ളൊ​ന്നും പ്രോ​ഗ്ര​സ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല.

ഫൈ​ബ​ര്‍ ശൃം​ഖ​ല​യി​ൽ 4300 കി​ലോ​മീ​റ്റ​ര്‍ പാ​ട്ട​ത്തി​ന് ന​ൽ​കാ​നാ​യെ​ന്നും അ​ത് 10,000 കി​ലോ​മീ​റ്റ​റാ​ക്കു​മെ​ന്നു​മാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. 2023 ജൂ​ൺ അ​ഞ്ചി​ന് നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു കെ-​ഫോ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. ഈ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ 2105 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ക​ണ​ക്​​ഷ​ൻ എ​ത്തി​ച്ചി​രു​ന്നു. ക​ണ​ക്​​ഷ​ൻ എ​ണ്ണം 5856 എ​ത്തു​​മ്പോ​ഴും തു​ട​ക്ക​ത്തി​ലേ​ത് കി​ഴി​ച്ചാ​ൽ ഫ​ല​ത്തി​ൽ 10 മാ​സം​കൊ​ണ്ട് ന​ൽ​കി​യ​ത് 3751 എ​ണ്ണം മാ​ത്ര​മാ​ണ്. വാ​ര്‍ഷി​ക പ​രി​പാ​ല​ന തു​ക മാ​റ്റി​വെ​ച്ചാ​ൽ 1168 കോ​ടി രൂ​പ​ക്കാ​ണ് കെ-​ഫോ​ൺ പ​ദ്ധ​തി ന​ട​ത്തി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-Phone scheme
News Summary - K-Phone scheme
Next Story