Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 4:23 PM IST Updated On
date_range 13 Dec 2022 4:23 PM ISTകെ. ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും -മന്ത്രി ബിന്ദു
text_fieldsbookmark_border
കെ. ആർ നാരായണൻ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമ്മിറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മൂന്നംഗ ഉദ്യോഗസ്ഥ തല കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷനൽ സെക്രട്ടറിമാരായ ജി. ഹരികുമാർ, വി. എസ് അനിൽകുമാർ, സെക്ഷൻ ഓഫീസറായ അശോക കുമാരി എന്നിവരെയാണ് കമ്മിറ്റിയായി നിയമിച്ചിട്ടുള്ളത്. ഇവർ എത്രയും പെട്ടെന്ന് ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച് വിവരങ്ങൾ തേടുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story