കെ-റെയിൽ: കല്ലിട്ട പ്രദേശങ്ങളിലുള്ളവർക്ക് ബാങ്കുകളുടെ വായ്പ നിഷേധം തുടരുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ വാഗ്ദാനങ്ങൾ അവഗണിച്ച് കെ- റെയില്‍ പദ്ധതിക്കായി കല്ലിട്ട പ്രദേശങ്ങളിലുള്ളവർക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കണമെന്ന ആവശ്യം ശക്തമാണ്.
കെ- റെയിൽ അടയാളക്കല്ല് സ്ഥാപിച്ച ഇടങ്ങളിലുള്ളവർക്ക് വായ്പ അനുവദിക്കണമെങ്കിൽ വില്ലേജ് ഓഫിസറുടെ അനുമതി പത്രം വേണമെന്ന നിലപാടാണ് ബാങ്കുകൾ കൈക്കൊള്ളുന്നതെന്ന് കെ- റെയിൽ വിരുദ്ധ സമരസമിതികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അനുമതി പത്രം നല്കാന് സര്‍ക്കാര്‍ നിർദേശമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിന് മുമ്പ് പഴയ വീടുകൾ പൊളിച്ചശേഷം ബാങ്ക് വായ്പയെടുത്ത് പുതിയ വീടുകൾ നിർമിക്കാൻ തീരുമാനിച്ചവരടക്കം ദുരിതത്തിലാണ്. വായ്പ അനുവദിക്കുമെന്ന ബാങ്കിന്റെ ഉറപ്പിലാണ് പലരും പഴയ വീടുകൾ പൊളിച്ചതും.
എന്നാൽ, സില്‍വർ ലൈനിനായി സർവേക്കല്ലുകൾ സ്ഥാപിച്ചതോടെ ബാങ്കുകൾ നിലപാട് മാറ്റി. ഭൂമി ഈടായി നല്കാന് എതിര്‍പ്പില്ലെന്ന വില്ലേജ് ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് ബാങ്കുകൾ മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.