കെ. റെയില്‍ മനംമാറ്റം മറ്റൊരു സി.പി.എം- ബി.ജെ.പി ഡീലെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ഇത്രയും നാള്‍ കെ.റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സി.പി.എം- ബി.ജെ.പി അന്തര്‍ധാരയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.പിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ. റെയില്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സി.പി.എമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിങ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന്‍ ഗാതാഗതം സാധ്യമാണ്.
അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ. റെയില്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്.
നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ. റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെ.സുധാകരന്‍ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.