സംശയനിവാരണത്തിനായി കെ-റെയിൽ മുന്നിട്ടിറങ്ങുന്നു
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെക്കുറിച്ച എതിർപ്പ് അതിരൂക്ഷമായിരിക്കെ സംശയനിവാരണത്തിനായി കെ-റെയിൽ മുന്നിട്ടിറങ്ങുന്നു. വ്യാഴാഴ്ച ഓൺലൈനായി സംശയങ്ങൾ ചോദിക്കാൻ അവസരം ഒരുക്കുമെന്ന് കെ-റെയിൽ അറിയിച്ചു. സംശയങ്ങൾക്ക് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം. സ്വയംഭൂലിംഗം എന്നിവർ മറുപടി നൽകും.
വ്യാഴാഴ്ച നാലിന് തത്സമയ പരിപാടി ആരംഭിക്കും. സംശയങ്ങൾ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റ് ആയി ചോദിക്കാം. കെ-റെയിലുമായി ബന്ധപ്പെട്ട് നേരേത്ത സംവാദം സംഘടിപ്പിച്ചിരുന്നു. എതിർക്കുന്നവരിൽ നിന്നും പ്രഫ. ആർ.വി.ജി. മേനോനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മറ്റ് നിരവധി സംവാദങ്ങളും നടന്നു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലിടൽ നിർത്തിയിരുന്നു. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂവെന്ന നിലപാട് മാറ്റം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.