കെ-റെയിൽ: സി.പി.ഐയിലും ആശങ്ക
text_fieldsതിരുവനന്തപുരം: അർധ-അതിവേഗ റെയിൽപാതയായ കെ-റെയിൽ സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾ ഉയർത്തുന്ന ആശങ്ക കൂടി കണക്കിലെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ ആവശ്യം. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് വേണം പദ്ധതി നടപ്പാക്കാനെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ തെൻറ മറുപടി പ്രസംഗത്തിൽ നേതാക്കളുടെ ആശങ്ക തള്ളിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എല്ലാ ആശങ്കകളും പരിഹരിച്ച് തന്നെ സർക്കാർ സിൽവർ ലൈനുമായി മുേന്നാട്ട് പോകുമെന്ന് വ്യക്തമാക്കി.
ജനങ്ങളുയർത്തുന്ന ആശങ്കകളെ അകറ്റാവുന്ന തരത്തിൽ തൃപ്തികരമായ വിശദീകരണങ്ങളല്ല റെയിൽപാത സംബന്ധിച്ച് ഉണ്ടായിട്ടുള്ളെതന്ന് അംഗങ്ങൾ പറഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വികസനപദ്ധതികൾ നടപ്പാക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കണക്കിലെടുക്കണം. സി.പി.എമ്മിൽ നിന്ന് സ്വമേധയാ വിട്ടുപോരുന്നവരെ പാർട്ടിയിലേക്ക് സ്വീകരിക്കുമ്പോൾ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. എന്നാൽ കെ-റെയിൽ എൽ.ഡി.എഫിെൻറ പ്രകടനപത്രികയിൽ നൽകിയിട്ടുള്ള വാഗ്ദാനമാണെന്ന് പറഞ്ഞ കാനം, എല്ലാ ആശങ്കകളും ദൂരീകരിച്ചുതന്നെയാകും മുന്നോട്ട് പോവുകയെന്ന് വ്യക്തമാക്കി. സംസ്ഥാന സർക്കാറിെൻറ വികസനനേട്ടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിേൻറതെന്നും അദ്ദേഹം പറഞ്ഞു.
യോഗശേഷം നടന്ന വാർത്തസമ്മേളനത്തിലും കെ- റെയിലിനെ കാനം പൂർണമായും ന്യായീകരിച്ചു. മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെയും പുണെ-നാസിക് അതിവേഗ ട്രെയിനിനെയും സി.പി.ഐയും സി.പി.എമ്മും എതിർക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ചാണ് അവിടെ പ്രവർത്തിക്കുന്ന പാർട്ടികൾ നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.