അതിവേഗ റെയിൽപാത: പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാതെ പാരിസ്ഥിതികാഘാത പഠനം
text_fieldsതിരുവനന്തപുരം: 1380 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന അതിവേഗ റെയിൽപാതക്കായി തയാറാക്കിയത് വിഷയങ്ങെള ഗൗരവത്തോെട അഭിമുഖീകരിക്കാതെയുള്ള പാരിസ്ഥിതികാഘാത പഠനം.
കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, തീരദേശ നിയന്ത്രണ മേഖലകൾ എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നതെങ്കിലും ഈ മേഖലകളിൽ എത്രത്തോളം ആഘാതമുണ്ടാകുമെന്ന് റിപ്പോർട്ടിലില്ല. സർക്കാർ ഭൂമി മാത്രമല്ല, പത്ത് ജില്ലകളിലായി 246 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. ഇതിൽ 105.67 ഹെക്ടർ വെള്ളക്കെട്ടാണ്.
300 ലക്ഷം ലിറ്റർ വെള്ളമാണ് പാതനിർമാണത്തിനായി വേണ്ടിവരുന്നത്. കോട്ടയത്ത് കൊടൂരാർ തീരത്താണ് സ്റ്റേഷൻ ആലോചിക്കുന്നത്. വർഷത്തിൽ പകുതിയിലേറെയും വെള്ളക്കെട്ടാണിവിടം. തണ്ണീർത്തടങ്ങൾ വലിയതോതിൽ ഇല്ലാതാകുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതത്വവും വിശദീകരിച്ചിട്ടില്ല. വടക്കന്‍ ജില്ലകളില്‍ കണ്ടല്‍ക്കാടുകളുടെ നാശമുണ്ടാകുെമന്ന പരാമർശമുണ്ടെങ്കിലും ഇതിെൻറ അളവ് സൂചിപ്പിക്കുന്നില്ല.
1:50 എന്ന േതാതില്‍ കണ്ടല്‍ വനങ്ങള്‍ പകരം െവച്ചുപിടിപ്പിച്ച് പരിഹാരം കാണണമെന്ന് മാത്രം പറയുന്നു. ദേശീയ പൈതൃക മേഖലയിൽ ഉൾപ്പെടുന്ന പശ്ചിമഘട്ട പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നുണ്ടെങ്കിലും ആഘാതത്തിൽ അധിക വിശദീകരണങ്ങളില്ല. പദ്ധതിയുടെ പ്രധാനനേട്ടമായി ചൂണ്ടിക്കാട്ടുന്നത് 2029-2030ഓടെ 3,51,940 മെട്രിക് ടണ്ണും 2052-53ഓടെ 5,94,636 മെട്രിക് ടണ്ണും കാര്‍ബണ്‍ പുറന്തള്ളൽ ഇല്ലാതാക്കുമെന്നതാണ്. ഇതുസംബന്ധിച്ചും കൃത്യമായ വിശദീകരണമില്ല.
അതിവേഗ പരിസ്ഥിതി ആഘാത പഠനത്തിലെ ഒരു പ്രധാന ഘടകം ബദൽ നിർദേശങ്ങൾ പരിശോധിക്കുയെന്നതാണ്. എന്നാൽ, സിൽവർ ലൈനിെൻറ കാര്യത്തിൽ സ്റ്റാൻഡേർഡ് ഗേജാണ് പരിഗണിക്കുന്നത്. റെയിൽവേയുടെ മുഴുവൻ ശൃംഖലയും േബ്രാഡ്ഗേജാണെന്നിരിക്കെ സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നതിലൂടെ പരസ്പരം ബന്ധിപ്പിക്കാനോ ആശ്രയിക്കാനോ ആകാത്ത സ്ഥിതിയാണുണ്ടാകുക.
ഇതിനുവേണ്ടി പ്രത്യേകം നിർമിക്കുന്ന ട്രെയിനുകളേ സിൽവർ ലൈൻ വഴി ഓടിക്കാനാകൂ. ഫലത്തിൽ ഇപ്പോഴുള്ള ട്രെയിനുകൾക്കൊന്നും ഈ പാത ആശ്രയിക്കാനാകില്ല. ഇന്ത്യൻ റെയിൽവേക്കുതന്നെ ബ്രോഡ്ഗേജിൽ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയുണ്ട്. വന്ദേ ഭാരത് എക്സ്പ്രസും ഗതിമാൻ എക്സ്പ്രസും ഇത്തരം െട്രയിനുകളാണ്.
സ്റ്റാൻഡേർഡ് ഗേജിന് കുറഞ്ഞ സ്ഥലം മതിയെന്ന വാദവും ശരിയല്ല. സ്റ്റാൻഡേർഡ് ഗേജിൽ പാതയകലം 1435 മില്ലീമീറ്ററാണ്. ബ്രോഡ്ഗേജിന് 1676 മില്ലീമീറ്ററും. പക്ഷേ, പാളം ഇടാനെടുക്കുന്ന സ്ഥലം രണ്ടിലും 25 മീറ്ററോളമാണ്. എവിടെയാണ് സ്ഥലം കുറയുന്നതെന്നും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.