കെ-റെയിൽ ദേശീയപാതയുടെ ഭാഗം -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsതളിപ്പറമ്പ്: ദേശീയപാതയുടെ മറ്റൊരു ഭാഗമാണ് കെ-റെയിലെന്നും ഇതിനെ നിഷേധാത്മകരീതിയിൽ വിമർശിച്ച് തുരങ്കംവെക്കാനുള്ള ഒരുശ്രമത്തെയും കേരളം അംഗീകരിക്കില്ലെന്നും മന്ത്രി എം.വി. ഗോവിന്ദൻ. നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽസ് പാർക്കിൽ ഹിന്ദുസ്ഥാൻ അഗ്രോ മാന്‍വേഴ്സ് നിർമാണശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതുകാര്യത്തിലും വിമർശനം നല്ലതാണ്. പക്ഷേ, നിഷേധാത്മകരീതിയിൽ വിമർശിച്ച് വികസനപ്രവർത്തനത്തെ തുരങ്കംവെക്കാനുള്ള ഒരു ശ്രമത്തെയുംകേരളജനത അംഗീകരിക്കില്ല. ദേശീയപാതയുടെ മറ്റൊരു ഭാഗമായി തന്നെയാണ് കെ-റെയിലിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാറിന് ശത്രുവായ ഒരു സംരംഭകനും കേരളത്തിലില്ല. അങ്ങനെയൊരു ധാരണ ചിലർക്കുണ്ട്. ഉദ്യോഗസ്ഥതലത്തിലെ അഴിമതി അവസാനിപ്പിച്ചാൽ മാത്രമേ സംരംഭകർക്ക് മുന്നോട്ടുപോകാൻ കഴിയൂ. അതിന്റെ ശ്രമത്തിലാണ് സർക്കാർ. ഫയലുകൾ പാസാക്കിക്കൊടുക്കുന്നില്ലെങ്കിൽ അതിന് വിശദീകരണം ചോദിക്കുകയല്ല തിരുവനന്തപുരത്ത് വിളിച്ചുവരുത്തി സസ്പെൻഷൻ അടിച്ച് കൈയിൽ കൊടുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.