കെ. റെയിൽ വിരുദ്ധ സമരത്തിനെതിരെ പൊലീസ് അതിക്രമം പാർലമെന്റിൽ ഉന്നയിച്ച് യു.ഡി.എഫ് എം.പിമാർ
text_fieldsന്യൂഡൽഹി: സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണെമന്ന് ആവശ്യപ്പെട്ട് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഹൈബി ഈഡൻ എന്നിവരാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാറിെൻറയും സംയുക്ത സംരംഭം ആയതിനാൽ കേന്ദ്ര സർക്കാറിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ക്രമസമാധാന തകർച്ചയിലേക്ക് നയിച്ച സാഹചര്യം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ ആപത്കരമായ സാഹചര്യമാണുള്ളതെന്നും കേന്ദ്രം ഇടപെടൽ അനിവാര്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ ആവശ്യപ്പെട്ടു. പ്രതിഷേധിച്ചവരെ അതിക്രൂരമായിട്ടാണ് നേരിട്ടതെന്നും ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നൽകിയ നോട്ടീസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.