Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ: മുഖ്യമന്ത്രി...

കെ-റെയിൽ: മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ശ്രമിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരത്തുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു വാഗ്​ദാനം പോലും നടപ്പാക്കാത്ത ഇടതുസർക്കാർ നൽകുന്ന മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്‍റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലയെ തകർക്കുന്ന പദ്ധതിയെ വെറും നഷ്ടപരിഹാര തുകയുടെ അടിസ്ഥാനത്തിൽ അളക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. വരേണ്യവർഗവുമായി ചർച്ച നടത്തിയാൽ ജനങ്ങളുടെ ആശങ്കകൾ തീരുമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചവരാണ് നാടിന്‍റെ ശത്രുക്കൾ.

സഹസ്രകോടികളുടെ അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ കെ-റെയിൽ പദ്ധതിക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കും. മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ചർച്ച ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ബി.ജെ.പി സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpk rail
News Summary - K-Rail: k surendran is against pinarayi vijayan
Next Story