കെ റെയിൽ പദ്ധതി: ഉദ്യോഗസ്ഥരോ പൊലീസോ ഭൂമിയിൽ പ്രവേശിച്ചാൽ തടയുമെന്ന് ജനകീയ സമിതി
text_fieldsതിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പൊലീസോ ഭൂമിയിൽ പ്രവേശിച്ചാൽ തടയുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അതിന് എല്ലാ സമര സമിതി യൂനിറ്റുകളുടെയും പ്രവർത്തനം ശക്തിപ്പെടുത്താൻ സമിതി സംസ്ഥാന യോഗം തീരുമാനിച്ചു..
നിയമാനുസൃതമായ അനുമതി ഇല്ലാതെ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ പൊതുഖജനാവ് കൊള്ളയടിക്കുന്ന കെ റെയിൽ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. സമരത്തോട് സഹകരിക്കുന്ന രാഷ്ട്രീയ കക്ഷികളെയും സാംസ്‌കാരിക-സാമൂഹ്യ സംഘടനകളെയും വ്യക്തികളെയും പ്രതിഷേധ പരിപാടികളിൽ പരമാവധി പങ്കെടുപ്പിക്കണം. പ്രചാരണാർഥം പ്രദേശിക പദയാത്രകളും സംഘടിപ്പിക്കും.
അജിത് കുമാർ എം.ഡിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ധന ദുർവിനിയോഗത്തിനും എതിരെ പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും തുടർന്നും വിവിധ സമരസമിതികൾ കത്തുകൾ അയക്കും. ചൈന ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് സിൽവർലൈൻ പദ്ധതിക്കുവേണ്ടി ലോൺ അനുവദിച്ചതായി അനൗദ്യോകിക വിവരം പുറത്തു വന്നു. ഈ സാഹചര്യത്തിൽ സമര ശക്തമാക്കാൻതിങ്കളാഴ്ച സംസ്ഥാന ചെയർമാൻ എം.പി ബാബുരാജിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.