Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ: മാഹിയുടെ...

കെ റെയിൽ: മാഹിയുടെ ഒരിഞ്ച് ഭൂമി നൽകില്ലെന്ന് രമേശ് പറമ്പത്ത് എം.എൽ.എ

text_fields
bookmark_border
Ramesh Parambath
cancel

മാഹി: നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നൽകില്ലെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത്. അതിവേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്‍റ് കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തു കൂടി കടന്നു പോകുന്നു​ണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തി​ന്‍റെ ഭൂപ്രകൃതി തന്നെ തകിടം മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെ കേരളത്തിൽ വ്യാപക ജനരോഷം ഉയർന്നിട്ടുണ്ട്. ഈ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ടു വർഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിട്ടുണ്ട്. ആ ഉറപ്പ് പാലിക്കാൻ കേരള മുഖ്യമന്ത്രി തയാറാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന് പോരാടും. ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RailRamesh Parambath
News Summary - K Rail: Ramesh Parambath MLA says He will not be given an inch of land
Next Story