Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ: ബൂട്ടിട്ട്​...

കെ-റെയിൽ: ബൂട്ടിട്ട്​ ചവിട്ടിയ പൊലീസുകാരന് സ്ഥലംമാറ്റം

text_fields
bookmark_border
കെ-റെയിൽ: ബൂട്ടിട്ട്​ ചവിട്ടിയ പൊലീസുകാരന് സ്ഥലംമാറ്റം
cancel
Listen to this Article

തിരുവനന്തപുരം: കെ-റെയിൽ പ്രതിഷേധക്കാരെ മുഖത്തടിക്കുകയും ബൂട്ടിട്ട്​ ചവിട്ടുകയും ചെയ്ത പൊലീസുകാരനെതിരെ നടപടി. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷെബീറിനെ എ.ആര്‍ ക്യാമ്പിലേക്ക് അന്വേഷണവിധേയമായി സ്ഥലംമാറ്റാനും വകുപ്പുതല നടപടി എടുക്കുന്നതിനും ജില്ല പൊലീസ് മേധാവി ഉത്തരവ് നല്‍കി.

അമിതബലപ്രയോഗം നടത്താനും ചവിട്ടാനുമുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ നടപടി. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.

വ്യാഴാഴ്ച കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട്​ കണിയാപുരത്തിനടുത്ത്​ കരിച്ചാറയിൽ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെയാണ്​ പൊലീസ് അതിക്രമം ഉണ്ടായത്​. അതി‍െൻറ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വലിയ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K rail
News Summary - K-Rail: Relocation of police officer
Next Story