തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ സർവേയും കല്ലിടലും നിർത്തി
text_fieldsതിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വേക്കും കല്ലിടലിനും അപ്രഖ്യാപിത വിലക്ക്. തൃക്കാക്കരയിൽ വിജയിച്ച് നൂറ് സീറ്റുകൾ സ്വന്തമാക്കാമെന്ന് കരുതുന്ന എൽ.ഡി.എഫ് സർക്കാറിന് തെരഞ്ഞെടുപ്പ് സമയത്ത് സർവേ നടത്തിയാൽ ജനവികാരം എതിരാകുമോയെന്ന ആശങ്കയുണ്ട്. സര്‍വേ നിര്‍ത്തിയെന്ന് കെ-റെയില്‍ അധികൃതര്‍ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെങ്കിലും ഏപ്രിൽ 29നു ശേഷം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ല.
കെ-റെയിൽ സിൽവർ ലൈൻ കല്ലിടലും സർവേയുമായി ബന്ധപ്പെട്ട് കുറച്ചുനാളായി പ്രതിഷേധം വ്യാപകമാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് അതിക്രൂരമായി മർദിച്ച സംഭവങ്ങളുമുണ്ടായി. കഴിഞ്ഞ 29ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് സര്‍വേക്കെതിരെ ഉയര്‍ന്ന പ്രതിഷേധവും കൈയാങ്കളിയും വലിയ വിവാദമായിരുന്നു. എന്നാൽ, അതിനു പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം ഭയന്ന് കെ-റെയില്‍ സര്‍വേയും കല്ലിടലും നിർത്തിയെന്നതാണ് വസ്തുത. കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്തും സില്‍വർ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചിരുന്നു.
സിൽവർ ലൈൻ കല്ലിടലിന്റെ പേരില്‍ പ്രതിഷേധവും പൊലീസ് നടപടിയും തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. ജനത്തെ പേടിച്ച് കല്ലിടല്‍ നിര്‍ത്തിയെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.