മാടായിപ്പാറയിൽ കെ-റെയിൽ സർവേക്കല്ല് പിഴുതുമാറ്റി
text_fieldsപഴയങ്ങാടി: മാടായിപ്പാറയിൽ കെ-റെയിൽ സിൽവർലൈൻ സർവേക്കല്ല് പിഴുതുമാറ്റിയതായി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പാറക്കുളത്തിന് സമീപത്താണ് സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയത് കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കെ- റെയിൽ പദ്ധതിക്കായി സർക്കാർ വാശിയോടെ നീങ്ങിയാല് കോണ്ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും സർവേക്കുറ്റികൾ ജനങ്ങളുടെ പിന്തുണയോടെ പിഴുതെറിയുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണ യോഗങ്ങൾക്ക് ബദലായി ഗൃഹസന്ദർശനം നടത്താനും പ്രചാരണത്തിന് വളന്റിയർമാരെ നിയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി കടന്നുപോകുന്ന 12 ഹോട്ട് സ്പോട്ടുകളിൽ കർഷകസമര മാതൃകയിൽ സമരം സംഘടിപ്പിക്കാനും രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ധാരണയായി. പദ്ധതിക്കുള്ള രണ്ടു ലക്ഷം കോടിയിൽ നിന്നുള്ള അഞ്ച് ശതമാനം കമീഷനിലാണ് പിണറായിയുടെ കണ്ണെന്നും സുധാകരൻ ആരോപിച്ചിരുന്നു.
കെ-റെയിൽ പദ്ധതിക്കെതിരെ ധർണ
പഴയങ്ങാടി: കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മാടായി മേഖല യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തി. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വിരലിലെണ്ണാവുന്ന സമ്പന്നർക്കു വേണ്ടി ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന ദുരന്തപാതയാണ് സിൽവർ ലൈനെന്നും ഈ ദുരന്തപാതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി ജില്ല കൺവീനർ അഡ്വ. വിവേക്, എ.വി. സനൽകുമാർ, സുധീഷ് കടന്നപ്പള്ളി, വി.പി. മുഹമ്മദാലി മാസ്റ്റർ, കെ.പി. ചന്ദ്രാംഗതൻ, പ്രഭാകരൻ കടന്നപ്പള്ളി, എം. പവിത്രൻ, പി.വി. ഗഫുർ, കെ. ആലി കുഞ്ഞി, കെ.വി. സതീഷ് കുമാർ, എം.വി. നജീബ്, അഡ്വ. ആർ. അപർണ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.